കാലവര്‍ഷം: ജില്ലയില്‍ 1.42 കോടിയുടെ നഷ്ടം

rain in keralaമലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 1.42 കോടിയുടെ നഷ്ടം കണക്കാക്കി. ജൂണ്‍ ഏഴ് മുതലുള്ള കണക്കാണിത്. ജൂലൈ 15 ന് പെയ്ത മഴയെ തുടര്‍ന്ന് മാത്രം 6.60 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു. ജൂലൈ 15 ന് രണ്ട് വീടുകള്‍ പൂര്‍ണമായും 31 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 43.53 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്.
എട്ട് ഹെക്റ്റര്‍ കൃഷിനാശമുണ്ടായി. 23.62 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ ജില്ലയില്‍ 803 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. 36 വീടുകള്‍ പൂര്‍ണമായും 246 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 1.18 കോടിയാണ് ഇതിലൂടെ നഷ്ടം സംഭവിച്ചത്. കാലവര്‍ഷത്തില്‍ രണ്ട് പേരാണ് ജില്ലയില്‍ മരണപ്പെട്ടത്. താനൂരില്‍ ദുരിതാശ്വാസ കാംപ് തുറന്നു. 803 മി.മീ. മഴയാണ് ഇതുവരെ ലഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top