മലയാള സിനിമാനിര്‍മാതാവും കുടുംബവും ദുബൈയില്‍ മരിച്ചനിലയില്‍

ദുബൈ : മലയാളസിനമാ നിര്‍മ്മാതാവും സൗപര്‍ണ്ണിക ഫിലിംസ് ഉടമയുമായ സന്തോഷ്‌കുമാറി(45)നെയും കുടുംബത്തെയും ഇവര്‍ താമസിച്ചിരുന്ന ദുബൈയിലുള്ള ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴച മുതല്‍ പൂട്ടിക്കിടന്നിരുന്ന ഫഌറ്റ് പോലീസ് ചൊവ്വാഴ്ച വൈകീട്ടെത്തി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഭാര്യ മഞ്ജുള(37), മകള്‍ ഗൗരി(9) എന്നിവരുടെ മൃതദേഹങ്ങള്‍ കത്തികൊണ്ടുള്ള വെട്ടേറ്റ നിലയിലാണ്. സന്തോഷ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്. മകള്‍ ഗൗരി ദുബൈയില്‍ നാലാംക്ലാസില്‍ പഠിക്കുകയാണ്. സാമ്പത്തികബാധ്യത മൂലം ഭാര്യയെയും മകളെയും കൊലപ്പെടുത്തി സന്തോഷ് ആത്മഹത്യ ചെയ്തതാകുമെന്നാണ് സൂചന.

കഴിഞ്ഞ വ്യാഴാഴച് മുതല്‍ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതാവുകയും കുടുംബത്തിലാരെയും പുറത്ത് കാണാതാവുകയും ചെയ്തതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പെങ്ങിലും മരണം നടന്നിട്ടുണ്ടാവുമെന്നാണ് പ്രഥമിക നിഗമനം.

 

നീലത്താമര, മാടമ്പി, രതിനിര്‍വ്വേദം തുടങ്ങിയ ചിത്രങ്ങളാണ് സൗപര്‍ണിക ഫിലിംസ് നിര്‍മ്മിച്ചത്. നീലത്താമര, പ്രമാണി എന്നീ ചിത്രങ്ങള്‍ സന്തോഷ് വിതരണവും നടത്തിയിരുന്നു. നാട്ടില്‍ തൃപ്പുണിത്തുറയിലായിരുന്നു സന്തോഷ് താമസിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top