ബാംഗ്ലൂര്‍: പരപ്പനങ്ങാടി സ്വദേശിയായ വ്യാപാരിക്ക് നേരെ ബാംഗ്ലൂരില്‍ ആക്രമണം ബാഗ്ലൂര്‍ മാര്‍ത്തഹള്ളി തുളസി റോഡിലെ ഫാസ്റ്റ് ഫുഡ് കട നടത്തുന്ന മുഹമ്മദ് ഷഹീലിന് നേരെയാണ് ആക്രമണമുണ്ടായത് തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത് ഷഹീലിന്റെ സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
രാത്രി പതിനൊന്ന് മണിയോടെ കടഅടച്ച് താമസസ്ഥലത്തേക്ക് പോകാനൊരുങ്ങുകയായിരുന്ന ഷഹീലിനോടെ ഇവര്‍ ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ആവിശ്യപ്പെടുകയായിരുന്നു ഇതിന് തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ഇയാളെ കടയില്‍ കയറി ആക്രമിക്കുകയായിരുന്നു.തലക്ക് പരിക്കേറ്റ ഷഹീല്‍ ആശുപത്രിയില്‍ ചികത്സ തേടി.
കഴിഞ്ഞ ദിവസം ഖലാസി പാളയത്തും മലയാളിയുടെ കട ആക്രമിക്കപ്പെട്ടിരുന്നു.




