
കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി മലപ്പുറം കോട്ടക്കുന്നില്‍ സപ്ലൈകോ എക്സ്സ്പ്രസ് മാര്‍ട്ട് തുറന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടുബന്ധിച്ച് മെയ് 13 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്‌ലെറ്റ് സജ്ജീകരിക്കുന്നത്.
എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കായി ബാഗുകള്‍, നോട്ടുബുക്കുകള്‍, കുട തുടങ്ങിയവയും വിലക്കുറവില്‍ നല്‍കുന്നുണ്ട്.
മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.
രാവിലെ 10.00 മുതല്‍ രാത്രി 9 വരെ എക്‌സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും.
മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.
രാവിലെ 10.00 മുതല്‍ രാത്രി 9 വരെ എക്‌സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും.

അവധിക്കാലം കഴിയാറായതോടെ സ്‌കൂള്‍ വിപണി സജീവമായതിനാല്‍ കണ്‍സ്യൂമര്‍ഫെഡും സ്‌കൂള്‍ ഐറ്റംസുകളുടെ പ്രത്യേക സ്റ്റോക്ക് ഒരുക്കി രംഗത്ത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റാള്‍ ഉള്ളത്.
നോട്ടുപുസ്തകങ്ങള്‍, കവറിങ് പേപ്പറുകള്‍, വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ക്കായി ഇവിടെ പ്രത്യേക സ്റ്റോക്കാണ് ഉള്ളത്. പത്ത് ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവിലാണ് ഉത്സവ ചന്തകളിലൂടെ കണ്‍സ്യൂമര്‍ ഫെഡ് ഉത്പന്നങ്ങള്‍ വിപണയിലെത്തിക്കുന്നത്. മൊത്തം 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലാണ് ഈ വില്‍പന. മേള കാണാന്‍ വരുന്ന മിക്ക കുടുംബവും കുട്ടികള്‍ക്കായി അടുത്ത അധ്യയന കാലത്തേക്കുള്ള നോട്ടു പുസ്തകങ്ങളും ബാഗുകളും കുടകളും വാങ്ങിയാണ് മടങ്ങുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



