തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

malabarinews
റിസർച് അസിസ്റ്റന്റ് നിയമനം
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ റിസർച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്‌സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. മെയ് 15നകം അപേക്ഷിക്കണം. shsrc.kerala.gov.in.

അധ്യാപക നിയമനം
ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അഡിഷണൽ ബാച്ചുകളിലേക്ക് 2025-26 അധ്യയന വർഷം ഒഴിവു വരുന്ന എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, കൊമേഴ്‌സ്, പൊളിറ്റിക്കൽ സ്വയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, ബോട്ടണി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, മലയാളം, അറബി, ഉർദു തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 13ന് രാവിലെ ഒമ്പതിന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.  ഫോൺ: 0483 2839492, 9447429969.

അധ്യാപക നിയമനം
പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളേജില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികകളിലേക്ക് കൂടികാഴ്ച മെയ് 14, 15 തീയതികളില്‍ നടക്കും. കോഴിക്കോട് മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായവര്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫിസിക്‌സ് അധ്യാപക ഒഴിവിലേക്ക് മെയ് 14ന് രാവിലെ 10നും ഹിന്ദി അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് 15ന് രാവിലെ 10നും കംപ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. ഫോണ്‍: 04933 227370, 8606603153.

ടീച്ചര്‍, ആയ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ഇരുട്ടുകുത്തി, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ സ്‌കൂളുകളിലേക്ക് ടീച്ചര്‍, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇരു തസ്തികകളിലും മൂന്ന് ഒഴിവുകളാണുള്ളത്. ടി.ടി.സി/പ്രീ-പ്രൈമറി ടി.ടി.സി, എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി എന്നിവയാണ് ടീച്ചര്‍ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ പ്രസ്തുത യോഗ്യതകള്‍ ഇല്ലാത്ത പക്ഷം എസ്.എസ്.എല്‍.സി ഉള്ളവരേയും പരിഗണിക്കും. പീ സ്‌കൂള്‍ കുട്ടികളെ പരിചരിച്ചു പരിചയം ഉള്ള പ്രദേശവാസികളായ വനിതകളെയാണ് ആയ ആയി നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ മെയ് 13ന് രാവിലെ 10.30ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അതത് പ്രദേശവാസികള്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. ഫോണ്‍: 04931220315.
നൈറ്റ് വാച്ച്മാന്‍ നിയമനം
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്എംസി ദിവസ വേതനാടിസ്ഥാനത്തില്‍ നൈറ്റ് വാച്ച്മാനെ നിയമിക്കുന്നു. പത്താം ക്ലാസ് വിജയവും അംഗീകൃത ആശുപത്രികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം ജോലിചെയ്ത പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 14ന് രാവിലെ 11 മുതല്‍ ഒരു മണി വരെ ജില്ലാ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാവണം. ഫോണ്‍: 9446614577.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!