പരപ്പനങ്ങാടി: തീരദേശ നഗരമായ പരപ്പനങ്ങാടിയില്‍ ആദ്യമായി എസ് എസ് എല്‍ സി പരീക്ഷയില്‍ ചരിത്രനേട്ടം കുറിച്ച് ഒരു എയ്ഡഡ് വിദ്യാലയം. നൂറുശതമാനം വിജയവും 96 ഫുള്‍ എ പ്ലസുമാണ് എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂള്‍ നേടിയിരിക്കുന്നത്.
765 കുട്ടികളാണ് ഈ വര്‍ഷം പരീക്ഷ എഴുതി വിജയിച്ചത്.ഉയരാം മുന്നേറാം പദ്ധതിയുടെയും വിജയഭേരിയുടെയും നേതൃത്വത്തില്‍ കെട്ടുങ്ങല്‍ കടപ്പുറത്ത് നടത്തിയ തീരദേശ പഠനക്യാമ്പ് ഉന്നത വിജയത്തിന് കാരണമായി.
അധ്യാപകരുടെയും പിടിഎ -മാനേജ്‌മെന്റ് എന്നിവരുടെയും കൂട്ടായ പരിശ്രമമാണ് വിജയത്തിനു പിറകിലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബെല്ല ജോസ്, മാനേജര്‍ പി അഷ്‌റഫ്, പിടിഎ പ്രസിഡന്റ് ഇഒ അന്‍വര്‍, വിജയഭേരി കണ്‍വീനര്‍ നെജ്മുന്നിസ എന്നിവര്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




