Section

malabari-logo-mobile

കുട്ടികളെ മണ്ണിലേക്ക് ഇറക്കാന്‍ സമൂഹം ശ്രദ്ധ കാണിക്കണം: കെ പി എ മജീദ് എംഎല്‍എ

HIGHLIGHTS : Supikutty Naha Memorial Higher Secondary School NSS Unit organized Nhatuvela Mahotsavam

പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിലും സൈബര്‍ ലോകത്തും അഭിരമിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ മണ്ണിലേക്കു ഇറക്കി കാര്‍ഷിക പരിജയം പകര്‍ന്നു നല്‍കാന്‍ സമൂഹം ശ്രദ്ധകാണിക്കണമെന്ന് കെ പി എ മജീദ് എംഎല്‍എ അഭിപ്രായപ്പെട്ടു. സൂപ്പികുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്സ് യൂണിറ്റ് സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗസ്റ്റ് 1മുതല്‍ 5 വരെ നീണ്ടു നില്‍ക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ തയ്യാറാക്കിയ സ്റ്റാളുകലില്‍ 20 % റിബേറ്റില്‍ കൈത്തറി വസ്ത്രങ്ങള്‍,പച്ചക്കറിത്തൈകള്‍, ഫലവൃക്ഷതൈകള്‍, പൂച്ചെടികള്‍, വിത്തുകള്‍, പൂച്ചട്ടികള്‍, ഗ്രോ ബാഗുകള്‍ തുടങ്ങിയ കാര്‍ഷിക വിപണനമേളയും ഭക്ഷ്യ മേളയും.പുസ്തകോത്സവം,വന്യജീവി ഫോട്ടോഗ്രാഫര്‍ വിജേഷ് അരിയല്ലൂരിന്റെ ഫോട്ടോ പ്രദര്‍ശനം.കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

പി ടി എ പ്രസിഡന്റ് പി ഒ അഹമ്മദ് റാഫി അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എ ജാസ്മിന്‍ സ്വാഗതവും,സ്‌കൂള്‍മാനേജര്‍ പി മുഹമ്മദ് അഷ്‌റഫ്, വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ സിറാജ്, അബ്ദുള്‍ ലത്തീഫ് മദനി, ബെല്ലാ ജോസ്, പി സുബൈര്‍, മനു ഹാജി, മലബാര്‍ ബാവ, ഹമീദ് നഹ, ജൈസല്‍ മാഷ്, വി എം മുഹമ്മദ് അലി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി വിനയന്‍ എന്നിവര്‍ സംസാരിച്ചു. ലീഡര്‍ സിനാന്‍ നന്ദി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!