Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

sameeksha-malabarinews
പ്രതീക്ഷാഭവനില്‍ ഒഴിവ്

തവനൂര്‍ കസ്റ്റോഡിയല്‍ കെയര്‍ ഹോം പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടുവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. സ്റ്റാഫ് നഴ്‌സിലേക്ക് ജനറല്‍ നഴ്‌സിങും/ജെ.പി.എച്ച്.എന്‍ കോഴ്‌സും പാസായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും   ബയോഡാറ്റയും അപേക്ഷയും സഹിതം ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0494 2699050.

ഗസ്റ്റ് ലക്ചറര്‍ നിയമനം

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍) ഇന്‍ ഇലക്ട്രോണിക്‌സ്  ആന്‍ഡ്   കമ്മ്യൂണിക്കേഷന്‍, (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍) ഇന്‍  ഇലക്ട്രോണിക്‌സ്, ലക്ചറര്‍ ഇന്‍ കോമേഴ്‌സ്, ഡെമോന്‍സ്‌ട്രേറ്റര്‍ – ഇന്‍ കമ്പ്യൂട്ടര്‍,  എഞ്ചിനീയറിങ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് മൂന്നിനും ലക്ചറര്‍ ഇന്‍ കോമേഴ്‌സ് ഡെമോന്‍സ്‌ട്രേറ്റര്‍ – ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് നാലിന് രാവിലെ 9.30 നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2750790.

ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ഐ.ടി.ഐകളില്‍  എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.എ, ബി.ബി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, രണ്ട് വര്‍ഷ പരിചയത്തോടു കൂടി ഡി.ജി.ടി സ്ഥാപനങ്ങളില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഹ്രസ്വകാല ടി.ഒ.ടി കോഴ്‌സ് ചെയ്തിട്ടുള്ള ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്ലസ്ടു, ഡിപ്ലോമ തലത്തിലോ അല്ലെങ്കില്‍ അതിനു മുകളിലോ ഇംഗ്ലീഷ്, കമ്യൂണിക്കേഷന്‍      സ്‌കില്‍സും കൂടാതെ ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. മണിക്കൂറിന് 240 രൂപയാണ് പ്രതിഫലം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍: 0495 2461898.

കടല്‍ പട്രോളിംഗിന്് റസ്‌ക്യു ഗാര്‍ഡുമാരെ
നിയമിക്കുന്നു

ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള കടല്‍ പട്രോളിംഗ്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യബന്ധന വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവല്‍കൃത യാനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസ്‌ക്യു ഗാര്‍ഡുമാരെ നിയമിക്കുന്നു. പൊന്നാനി, താനൂര്‍ മേഖലകളിലായി സേവനം നടത്തുന്നതിനായാണ് നിയമനം. അടുത്ത ട്രോളിംഗ് നിരോധനം വരെയുള്ള കാലയളവിലേക്കാണ് നിയമനം.
കടലില്‍ നീന്താന്‍ വൈദഗ്ധ്യമുളളവരും നല്ല കായികശേഷിയുളളവരും 20 വയസ്സിന് മുകളില്‍ പ്രായമുളളവരുമായ രജിസ്‌ട്രേഡ് മത്സ്യതൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെളള കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.15 ന് പൊന്നാനിയിലുള്ള ഫിഷറീസ് ഉപഡയറകടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫിഷറീസ് വകുപ്പ് മുഖേന ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍            0494-2667428 എന്ന നമ്പറില്‍ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy