സൂപ്പർ സ്റ്റാർ രജനീകാന്തിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ജന്മദിനവും സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും ഭാഗമായി രജനിയുടെ സൂപ്പർഹിറ്റ് സിനിമയായ ‘പടയപ്പ’ 25 വർഷത്തിനുശേഷം വീണ്ടും റിലീസ് ചെയ്യുന്നു. 2025 ഡിസംബർ 12ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം രജനീകാന്തിന്റെ 75-ാം പിറന്നാളിനെയും 1975 ലെ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന്റെ 50-ാം വാർഷികത്തെയും ഒരുമിച്ചുള്ള ആഘോഷമായി മാറുന്നു.

കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവജി ഗണേശൻ, രമ്യാ കൃഷ്ണൻ, സൗന്ദര്യ തുടങ്ങിയ പ്രമുഖര്‍ അഭിനയിച്ചിരുന്നു. എ.ആർ. രഹ്മാന്‍ ഒരുക്കിയ സംഗീതം, കുടുംബ അഭിമാനവും വൈരാഗ്യവും ഒത്തുചേർന്ന കഥയിലൂടെ തീയേറ്ററുകള്‍ ആഘോഷവേദികളാക്കിയ ചിത്രമാണ് പടയപ്പ.

1975 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top