സൂപ്പര്‍ ലീഗ്: സെമിയില്‍ കണ്ണൂര്‍ വീണു; ഫൈനലില്‍ കാലിക്കറ്റ്-കൊച്ചി പോരാട്ടം

സൂപ്പര്‍ ലീഗ് കേരളയില്‍ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടണ്‍ ഗോമസിന്റെ ഇരട്ട ഗോളില്‍ കണ്ണൂര്‍ വോറിയോഴ്സിനെ തകര്‍ത്ത് ഫോഴ്സ കൊച്ചി ഫൈനലില്‍. കണ്ണൂര്‍ വോറിയേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊച്ചി തകര്‍ത്തത്. ഇനി 10ന് നടക്കുന്ന ഫൈനലില്‍ കോഴിക്കോടിന്റെ മണ്ണില്‍ കാലിക്കറ്റ് എഫ്‌സിയും കൊച്ചി ഫോഴ്സയും തമ്മില്‍ ഏറ്റുമുട്ടും.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 71ആം മിനിറ്റിലായിരുന്നു ഡോറിയല്‍ട്ടിന്റെ ആദ്യ ഗോള്‍. തൊട്ടുപിന്നാലെ 78 ആം മിനിറ്റില്‍ ഡോറിയല്‍ട്ടിന്റെ രണ്ടാം ഗോള്‍. നിലവില്‍ 7 ഗോളുകളുമായി സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ വേട്ട ഡോറിയല്‍ട്ടണ്‍ ഗോമസിന് സ്വന്തം.

ഈ മാസം പത്തിന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top