Section

malabari-logo-mobile

സൂര്യാഘാതം: സംസ്ഥാനത്തെ തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു

HIGHLIGHTS : Sunstroke: Time has been rescheduled on the shoulders of workers in the state

തിരുവനന്തപുരം: കേരളത്തിലെ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക് സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാകുന്നതിന് 1958 ലെ കേരള മിനിമം വെജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്തകള്‍ പ്രകാരം സംസ്ഥാനത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം 2022 ഏപ്രില്‍ 30 വരെ ലേബര്‍ കമ്മിഷണര്‍ പുനഃക്രമീകരിച്ച് ഉത്തരവായി.

പകല്‍ സമയം വെയിലത്ത് ജോലി ചെയുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയുന്ന തൊഴിലാളികള്‍ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.

sameeksha-malabarinews

എല്ലാ തൊഴില്‍ ഉടമകളും കരാറുകരും സമയക്രമം പുനഃക്രമീകരിക്കണം എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം.ഫിറോസ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!