മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍;സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണപരപമ്പര കോഴിക്കോട്

കോഴിക്കോട്: മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടത്തിന്റെ പ്രാഭഷണപരമ്പരയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. കോഴിക്കോട് സാംസ്‌കാരികവേദി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: ലോകം കാറല്‍ മാര്‍ക്‌സിന്റെ വീക്ഷണങ്ങള്‍ വീണ്ടും സജീവമായി വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന പുതിയകാലത്ത് മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെ കുറിച്ചുള്ള പ്രഭാഷണ പരമ്പര കോഴിക്കോട് വെച്ച നടക്കുന്നു. മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രശസ്ത ചരിത്രകാരനും വാഗ്മിയുമായ സുനില്‍ പി ഇളയിടമാണ് പ്രഭാഷണം നടത്തുന്നത്.
കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന പരിപാടി മെയ് ഒന്നു മുതല്‍ അഞ്ചുവരെ വൈകീട്ട് അഞ്ചു മണി മുതല്‍ നടക്കും.

‘വര്‍ഗവും വര്‍ഗസമരവും’, ‘പരിസ്ഥിതി മാര്‍ക്‌സിസ്റ്റ് സമീക്ഷകള്‍’, ‘സ്ത്രീവാദം, ലൈംഗികത, മാര്‍ക്‌സിസം’, ജാതിയും, വര്‍ഗവും സംവാദ സ്ഥാനങ്ങള്‍’, ‘മാര്‍ക്‌സിസവും സംസ്‌ക്കാരവും’ തുടങ്ങിയ വിഷയങ്ങളിലാണ് പ്രഭാഷണം നടക്കുക.

മാര്‍ക്‌സിയന്‍ സാഹിത്യത്തെ പരിചയപ്പെടുത്തുന്നതിനായി പുസ്തകങ്ങളുടെ സ്റ്റാളും നഗരിയില്‍ ഒരിക്കിയിട്ടുണ്ട്‌

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •