സുനന്ദ പുഷ്‌ക്കറിന്റെ മരണം: അന്വേഷണം കേരളത്തിലേക്ക്‌

18-sunanda-pushkar-aloneദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച്‌ അന്വേഷണം വീണ്ടും കേരളത്തില്‍ നടത്തുമെന്ന്‌ ഡല്‍ഹി പോലീസ്‌. കേരളത്തിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. സൗത്ത്‌ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. സാംപിളുകള്‍ വിദേശത്തേക്കയക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അന്വേഷണത്തിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നും പോലീസ്‌ പറഞ്ഞു.

സുനന്ദ പുഷ്‌ക്കര്‍ കൊല്ലപ്പെട്ടതാണെന്ന്‌ ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ വിഎസ്‌ ബാസി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതക കുറ്റത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത പോലീസ്‌ സംഭവത്തില്‍ ശശി തരൂരിനെ ചോദ്യം ചെയ്യുമെന്ന്‌ അറിയിച്ചിരുന്നു.

അന്വേഷണത്തിനായി സൗത്ത്‌ ഡിസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

Share news
error: Content is protected !!
Scroll to Top