‘പരേതന്‍’ സലിം കുമാര്‍ സ്‌പീക്കിംഗ്‌

7134-19741-tsകൊച്ചി: ഹലോ, പരേതന്‍ സലിം കുമാര്‍ സ്‌പീക്കിംഗ്‌…അതെ ഇങ്ങനെ പറയുന്നത്‌ മറ്റാരെങ്കിലുമാണെന്നും തെറ്റിദ്ധരിക്കേണ്ട. നമ്മുടെ പ്രിയ താരം സലീം കുമാര്‍ തന്നെയാണ്‌ തന്റെ മരണ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ്‌ വിവരം അന്വേഷിക്കാന്‍ വിളിച്ച നാദിര്‍ഷായോടാണ്‌ അദേഹം ഇങ്ങനെ പറഞ്ഞത്‌. നാദര്‍ഷ തന്നെയാണ്‌ ഇക്കാര്യം ഒരു റേഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വ്യക്തമാക്കിയത്‌. ആളുകള്‍ അദേഹത്തെ ശല്ല്യപ്പെടുത്തരുതെന്നും അദേഹം സ്വന്തം മരണവാര്‍ത്ത കാണുന്നതിന്റെ തിരക്കിലാണെന്നുമാണ്‌ നാദിര്‍ഷ പറഞ്ഞത്‌.

അതെസമയം സ്വന്തം മരണവാര്‍ത്ത കാണുന്നത്‌ തനിക്ക്‌്‌ പുതുമയുള്ള കാര്യമല്ലെന്നും സലിം കുമാര്‍ പറഞ്ഞതായും പറയുന്നുണ്ട്‌. കാരണം ഏതാനും വര്‍ഷങ്ങള്‍ക്കിടെ അഞ്ചോ ആറോ തവണ തന്നെ കൊന്നു കളഞ്ഞിട്ടുണ്ട്‌. മഹാനടന്‍ സലിം കുമാര്‍ അന്തരിച്ചു എന്നാണ്‌ മാധ്യമങ്ങള്‍ പറയുന്നത്‌. മരണവാര്‍ത്തയിലാണെങ്കിലും തന്നെ മഹാനാക്കിയതില്‍ നന്ദിയുണ്ടെന്ന്‌ സലിം കുമാര്‍ പറഞ്ഞതായും നാദിര്‍ഷ പറഞ്ഞു.

കഴിഞ്ഞ ആഴ്‌ച സലിം കുമാര്‍ പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ അദേഹത്തിന്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ വാര്‍ത്തയും പോസ്‌റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്‌. അതെസമയം അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം അദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടതാണ്‌ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

 

Share news
error: Content is protected !!
Scroll to Top