മലപ്പുറത്ത്‌ സിപിഐഎമ്മിന്റെ അമരക്കാരന്‍ പി പി വാസുദേവന്‍

Untitled-1 copyപൊന്നാലി: മൂന്ന്‌ ദിവസമായി കടലോരമായ പൊന്നാനിയില്‍ നടക്കുന്ന സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം സെക്രട്ടറിയായി പി പി വാസുദേവനെ വീണ്ടും തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിനൊടുവില്‍ പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയാണ്‌ പി പി വാസുദേവനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്‌.

പുതിയ ജില്ലാ കമ്മിറ്റിയില്‍ രണ്ട്‌ പുതുമുഖങ്ങളുണ്ട്‌. തിരൂര്‍ ഏരിയാ സെക്രട്ടറി ഹംസക്കുട്ടിയും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അബ്ദുള്ള നാവാസുമാണവര്‍. നിലവിലെ കമ്മിറ്റിയില്‍ നിന്ന്‌ ഗോപിനാഥിനെയും രമണന്‍ മാസ്റ്ററെയും ഒഴിവാക്കിയിട്ടുണ്ട്‌.

പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എംഎ ബേബിയും കൊടിയേരി ബാലകൃഷ്‌ണനും അടക്കമുള്ള ഉന്നത നേതാക്കളാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌. ജില്ലാ കമ്മിറ്റിയിലേക്ക്‌ മത്സരം നടന്നിട്ടില്ല.

ഇന്ന്‌ വൈകീട്ട്‌ നാലു മണിക്ക്‌ പൊന്നാനിയില്‍ നടക്കുന്ന റാലിയെ കൊടിയേരി ബാലകൃഷ്‌ണന്‍ അഭിസംബോധന ചെയ്യും.

Share news
error: Content is protected !!
Scroll to Top