നാദാപുരത്ത്‌ സ്റ്റേഷനറി കടയില്‍ തീപ്പിടിത്തം;അട്ടിമറിയെന്ന്‌ സംശയം;വ്യാപാരികള്‍

15-fireകോഴിക്കോട്‌: നാദാപുരത്തിനടുത്ത്‌ കലാച്ചിയില്‍ സ്റ്റേഷനറി കടയില്‍ തീപ്പിടിത്തം. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്‌ തീ പടര്‍ന്നത്‌. അതെസമയം സംഭവത്തിന്‌ പിന്നില്‍ അട്ടിമറിയുണ്ടോ എന്ന്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

കല്ലാച്ചി ടൗണിലെ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായ തീപിടുത്തമാണ്‌ നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുന്നത്‌. സ്‌്‌റ്റേഷനറി കടയുടെ ഒന്നാം നിലയിലെ ഗോഡൗണിലാണി തീപിടുത്തമുണ്ടായത്‌. രണ്ട്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തി തീ അണച്ചെങ്കിലും കട പൂര്‍ണമായും കത്തി നശിച്ചു. മൂന്ന്‌ ലക്ഷം രൂപയുടെ നാശമുണ്ടായതാണ്‌ കണക്ക്‌.

സമീപത്തെ സ്റ്റുഡിയോയിലേക്കും ബിഎംഎസ്‌ നാദാപുരം താലൂക്ക്‌ കമ്മിറ്റി ഓഫീസിലേക്കും തീ പടര്‍ന്നു. തീപിടുത്തിന്റെ കാരണം വ്യക്തമല്ല. ആളപായമില്ല. ഇലക്ട്രിക്കല്‍ ഷോട്ട്‌ സര്‍ക്ക്യൂട്ടാണ്‌ കാരണമെന്ന്‌ സംശയിക്കുന്നുണ്ട്‌.

അതസമയം സംഭവത്തിന്‌ പിന്നില്‍ അട്ടിമറിയുണ്ടായിട്ടുണ്ടോ എന്ന സംശയത്തിലാണ്‌ വ്യാപാരികള്‍. നാദാപുരം കല്ലാച്ചി മേഖലകളില്‍ ആറ്‌ മാസത്തിനിടെ ഇത്‌ മൂന്നാം തവണയാണ്‌ കടകളില്‍ തീ പിടുത്തമുണ്ടാകുന്നത്‌. മൂന്നു തവണയും ആളപായമെന്നും സംഭിവിച്ചിട്ടില്ല. എന്നാല്‍ വലിയ തോതില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുമുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ ആശങ്കയിലായ നാട്ടുകാര്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top