ആന്ധ്രയില്‍ ബസ്‌ മറിഞ്ഞ്‌ 14 മരണം;20 പേര്‍ക്ക്‌ പരിക്ക്‌

bus-accidentഅനന്ത്‌പൂര്‍: ആന്ധ്രാപ്രദേശില്‍ ബസ്‌ മലയിടുക്കിലേക്ക്‌ മറിഞ്ഞ്‌ 14 പേര്‍ മരിച്ചു. ഇരുപതുപേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പലരുടെയും നില ഗുരുതരമാണ്‌. അതുകൊണ്ടു തന്നെ മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പടിഞ്ഞാറന്‍ ആന്ധ്രയിലെ പെനുകോണ്ടയിലാണ്‌ അപകടം ഉണ്ടായത്‌.

അമരപുരത്തിനും ആനന്ദ്‌പൂരിനും ഇടയില്‍ സര്‍വ്വീസ്‌ നടത്തുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബസ്സില്‍ ഏറെയും വിദ്യാര്‍ത്ഥികളായിരുന്നു. 60 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ബസ്‌ എതിരെ വന്ന ഓട്ടോക്ഷയില്‍ ഇടിക്കാതിരിക്കാനായി ഡ്രൈവര്‍ ബസ്‌ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട്‌ ഇരുപത്‌ അടി താഴ്‌ചയുള്ള മലയിടുക്കിലേക്ക്‌ വീഴുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Share news
error: Content is protected !!
Scroll to Top