പ്രവാസി ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക്‌ ഇലക്ട്രേണിക്‌ പോസ്‌റ്റല്‍ വോട്ടിങ്ങിന്‌ അനുവാദം

Voting-Rights-for-NRIsദില്ലി: വിദേശ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ അവിടെ നിന്ന്‌ വോട്ട്‌ രേഖപ്പെടുത്താന്‍ ഇലക്ട്രോണിക്‌ പോസ്‌റ്റല്‍ വോട്ടിംഗ്‌ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം നടപ്പിലാക്കാനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.

ഇക്കാര്യം സത്യവാങ്‌മൂലത്തിലൂടെ ഉടന്‍ സുപ്രീംകോടതിയെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്‌.

ദുബായിലെ ഡോ.വി പി ഷംഷീര്‍ വയലില്‍ ഇക്കാര്യം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി കോടതി 12 ന്‌ പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top