മദ്യനയം ; സര്‍ക്കാര്‍ തീരുമാനങ്ങളോട്‌ വിയോജിപ്പുണ്ട്‌;സുധീരന്‍

1388654775_vm-sudheeranതിരു: മദ്യനയത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളോട്‌ വിയോജിപ്പുണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. കെപിസിസി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിന്‌ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ്‌ സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

പൂട്ടിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചതില്‍ എതിര്‍പ്പുണ്ടെന്ന്‌ സുധീരന്‍ പറഞ്ഞു. ഇക്കാര്യം കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതിയെ അറിയിച്ചിട്ടുണ്ട്‌. നിലവില്‍ മദ്യനയത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചനയാണ്‌ സുധീരന്‍ നല്‍കുന്നത്‌.

വിയോജിപ്പ്‌ നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട്‌ പോകും. 10 വര്‍ഷം കൊണ്ട്‌ മദ്യ നിരോധനം നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്‌. 30 ബാറുകളിലും വിദേശ മദ്യ വില്‍പ്പന വേണ്ടെന്നുവച്ച സര്‍ക്കാര്‍ തീരുമാനം ഈ ലക്ഷ്യത്തിലേക്കുള്ള നല്ല ചുവടുവെപ്പാണെന്നും അദേഹം പറഞ്ഞു.

ജനപക്ഷ യാത്രയിലെ ആശയങ്ങളുമായി മുന്നോട്ട്‌പോകുമെന്നും ജനങ്ങളില്‍ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

Related Articles