ദില്ലി : സുനന്ദ പുഷ്‌ക്കറിന്റെ മരണം ആത്മഹത്യതന്നെയാണെന്ന് ദില്ലി പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിലെ മുറിവുകള്‍ മരണകാരണമല്ല. റിപ്പോര്‍ട്ട് ഉടന്‍ എസ്ഡിഎം ന് കൈമാറും. ജനുവരി 17 ന് ദില്ലിയിലെ ലീല ഹോട്ടലില്‍ വെച്ചാണ് സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ ശശിതരൂരും, സുനന്ദപുഷ്‌ക്കറും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 7 വര്‍ഷം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് കേസിന്റെ അനേ്വഷണം സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഏറ്റെടുത്തത്.
അനേ്വഷണ നടപടികള്‍ എസ്ഡിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ച് പൂര്‍ത്തിയാക്കിയാണ് ദില്ലി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശരീരത്തിലെ മുറിവുകള്‍ മരണകാരണമായില്ല. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായില്ലെന്നും ഡല്‍ഹി പോലീസിന്റെ നിഗമനം. റിപ്പോര്‍ട്ട് ഇന്ന് ഡല്‍ഹി സാകേത് കോടതിയില്‍ സമര്‍പ്പിക്കും.
മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള അല്‍പ്രാക്‌സ് മരുന്ന് അമിതമായ തോതില്‍ സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതാണ് മരണകാരണമായത്. അതേസമയം കൊലപാതകമാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മരണത്തെ കുറിച്ച് ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.




