ജി കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നു

G karthikeyanതിരു: സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. താന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും സ്പീക്കര്‍ പറഞ്ഞു.  സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് ആഗ്രഹമെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.  അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനം നല്‍കിയത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പറഞ്ഞത് താന്‍ അനുസരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനമാണ് തന്റെ മനസ്സില്‍  ബാക്കി നില്‍ക്കുന്ന മോഹമെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജി കാര്‍ത്തികേയന്‍ ഇക്കാര്യം അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top