രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തില്‍

downloadദില്ലി : രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഇന്ന് കേരളത്തില്‍ എത്തും.  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.  കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദ ദാന ചടങ്ങിലും, തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. വൈകീട്ട് 6.50 ന്  വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 7.30ന് എഞ്ചിനിയറിംഗ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ചടങ്ങില്‍ പങ്കെടുക്കും.

രാജ്ഭവനില്‍ തങ്ങുന്ന പ്രണബ്മുഖര്‍ജി നാളെ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം 10.30 ഓടെ ഡല്‍ഹിയിലേക്ക് തിരിക്കും.

Share news
error: Content is protected !!
Scroll to Top