തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത. ഇന്നലെ മലപ്പുറം, കോഴിക്കോട് ജില്ലക്കളില്‍ പലയിടങ്ങളിലും വേനല്‍മഴ എത്തിയത് കടുത്ത ചൂടിന് ആശ്വാസമായിരുന്നു.
ഇന്ന് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും ആണ് സാധ്യതയുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.




