സമ്മർ ക്വിസ് ഗ്രാൻഡ്ഫിനാലെ സീസൺ 2 സംഘടിപ്പിച്ചു

HIGHLIGHTS : Summer Quiz Grand Finale Season 2 organized

പരപ്പനങ്ങാടി :അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ സമ്മർ ക്വിസ്സ് ഗ്രാൻഡ്ഫിനാലെ സംഘടിപ്പിച്ചു. അക്കാദമിക മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി മധ്യവേനൽ അവധിക്കാലത്ത് കുട്ടികൾക്ക് നൽകിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ്ഫിനാലെ സംഘടിപ്പിച്ചത്.

കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ടീമായാണ് മൽസരം നടന്നത്.

റിട്ടയേഡ് അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ ഷീലമ്മ ജോൺ ക്വിസ്സ് മൽസരം നയിച്ചു. പ്രധാനധ്യാപിക പി.ജി മിനി ടീച്ചർ , സീനിയർ അസിസ്റ്റൻ്റ് ഇ.കെ.കെ ഷാജു മാസ്റ്റർ, പി.ടി എ പ്രസിഡൻ്റ കെ ഷാജി , എസ് എം.സി ചെയർമാൻ കെ.പി ഹസ്കർ , സ്റ്റാഫ് സെക്രട്ടറി വി കെ.സി കവിത ടീച്ചർ , ഇ.കെ ഖദീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!