ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

HIGHLIGHTS : Anti-drugs rally organized

കുറ്റിപ്പുറം : ഗവ. ടെക്നിക്കൽ ഹൈസ്ക്കുളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസിൻ്റെ ഉദ്ഘാടനം കുറ്റിപ്പുറം സബ്ഇൻസ്പെക്ടർ സുധീർ കെ .എം നിർവ്വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സദസിൽ പങ്കുചേർന്നു.

കുറ്റിപ്പുറം എക്സൈസ് ഓഫീസർ കമ്മുക്കുട്ടി .വി. ജെ ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. സ്കൂൾ ലീഡർ കൃഷ്ണ എസ് എം പ്രതിജ്ഞ ചൊല്ലികൊടുത്തു. ചടങ്ങിൽ സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി അധ്യക്ഷത വഹിച്ചു. സുബൈർ. കെ,സജിത്ത് കുമാർ എൻ,സതീഷ് കുമാർ പി.വി തുടങ്ങിയവർ സംസാരിച്ചു.

പിടിഎ വൈസ് പ്രസിഡണ്ട് രാജൻ സിപി സ്വാഗതവും, ലിൻസൺ ആൻ്റണി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!