വേനല്‍ ചൂട്: ജാഗ്രത പാലിക്കണം

Summer heat: Be careful

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •  

മലപ്പുറം: വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘതാപവും, നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

• രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.

•ജോലി സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.

•യാത്രയില്‍ കുപ്പിയില്‍ വെള്ളം കരുതണം. ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം.

•നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം.

•പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം.

•വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തരുത്.

•പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍, കഠിനമായ ജോലികള്‍ ചെയ്യുന്നവര്‍ പ്രത്യേകം സൂക്ഷിക്കണം.

•കുടിക്കുന്നത് ശുദ്ധജലം ആണെന്ന് ഉറപ്പുവരുത്തണം.

•എന്തെങ്കിലും ശരീരിക ബുദ്ധിമുട്ട് തോന്നുന്ന പക്ഷം വൈദ്യസഹായം തേടണം.

 

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •