HIGHLIGHTS : Summer camp in preparation at CDMRP

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പും കേരള സർക്കാർ സാമൂഹികനീതി വകുപ്പും സംയുക്തമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സംഘടിപ്പിക്കുന്ന ചികിത്സാ പുനരധിവാസ പദ്ധതിയായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ( സി.ഡി.എം.ആർ.പി. ) ഭാഗമായി ബുദ്ധിവികാസ വെല്ലുവിളികൾ നേരിടുന്ന 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് “ഒരുക്കം” എന്ന പേരിൽ വേനൽക്കാല ക്യാമ്പ് ആരംഭിച്ചു. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.

സി.ഡി.എം.ആർ.പി. ഡയറക്ടർ ഡോ. ബേബി ഷാരി അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ജെ.ടി. ഷാനിബ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഭിന്നശേഷിക്കാരായ കുട്ടികൾ അവരുടെ രക്ഷിതാക്കൾ സി.ഡി.എം.ആർ.പി.യിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളെ പഠനമേഖലകളിലേക്ക് തയ്യാറാക്കുന്നതിനായി പ്രത്യേകം ആക്ടിവിറ്റികളിലൂടെയാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തത്. സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ മെയ് 19-ന് ആരംഭിച്ച ക്യാമ്പ് 24-ന് സമാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു