പൊന്നാനി: പൊന്നാനിയില്‍ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ് കോയക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ ജില്ലാ ഡോഗ് സ്‌ക്വാഡും വിരലടയാള, ഫോറ ന്‍സിക് വിഭാഗവും പരിശോധന നടത്തി. പൊന്നാനി കോര്‍ട്ട് മൈതാനത്തിന് പിറകുവശം താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ (39)യെയാണ് ഭര്‍ത്താവ് യുനസ് കോയ കൊലപ്പെടുത്തിയത്. സുലൈഖയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തെക്കേപ്പുറം ഹാജിയാര്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വ്യാഴം രാത്രി എട്ടിനായിരുന്നു പൊന്നാനിയില്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത. ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് സുലൈഖ മാസങ്ങളായി ഉമ്മയോടൊപ്പം പൊന്നാനിയിലെ വീട്ടിലായിരുന്നു താമസം. കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ലഭിച്ച ജോലിയില്‍നിന്ന് ലഭിക്കുന്ന വരുമാനവുമായി മൂന്ന് മക്കളോടൊത്ത് കഴിയുന്നതിനിടെയാണ് ഭര്‍ത്താവിനാല്‍ ജീവന്‍ നഷ്ടപ്പെട്ടത്.
സുലൈഖയുടെ വീടിന് സമീപം കനോലി കനാലിനരികില്‍ ഒളിച്ചിരുന്ന ഇദ്ദേഹം സുലൈഖ പുറത്തിറങ്ങിയ തക്കം നോക്കി ഓടിവന്ന് തലയ്ക്കടിക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




