സുബ്രതോ കപ്പ് എംഎസ്പി ഇന്ന് കളത്തിലിറങ്ങും

subroto cupമലപ്പുറം : സുബ്രതോ മുഖര്‍ജി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 14 വിഭാഗത്തിന് മലപ്പുറം എംഎസ്പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം ഇന്നിറങ്ങും. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കുക. ടീം മണിപ്പൂരുമായാണ് ഉദ്ഘാടനം ഏറ്റുമുട്ടല്‍.

മല്‍സരം രാവിലെ പത്തിന് ആരംഭിക്കും. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസം പരിശീലനം നടത്തിയ എംഎസ്പി ടീം തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. എന്നാല്‍ പരിക്കും പനിയും ടീമിനെ അലട്ടുന്നുമുണ്ട്. ടീം ക്യാപ്റ്റന്‍ എസ് രാജിന്റെ കാലില്‍ കോഴിക്കോട് നടന്ന പ്രദര്‍ശന മല്‍സരത്തിനിടയില്‍ പരിക്കേറ്റ് പ്ലാസ്റ്ററിട്ടിരിക്കുകയാണ്. പ്രതിരോധ നിലയിലെ താരങ്ങളായ പി ജിതിന്‍ രാജ,് ഷെഫീക് മുഹമ്മദ്, എകെ റബീഹ് എന്നിവര്‍ക്കുമാണ് പനി ബാധിച്ചിരിക്കുന്നത്.

പ്രാഥമിക റൗണ്ടില്‍ മദ്ധ്യപ്രദേശുമായും ഗുജറാത്തുമായും എംഎസ്പിക്ക് കളിയുണ്ട്.

 

Share news
error: Content is protected !!
Scroll to Top