കൈനിറയെ ചിത്രങ്ങളുമായി മഞ്ജു

manju warrierപതിനാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്ന മഞ്ജു വാര്യര്‍ക്ക് കൈ നിറയെ ചിത്രങ്ങള്‍. . ഒരു താരത്തിനും കിട്ടാത്ത പരിഗണനയാണ് മഞ്ജു വാര്യര്‍ക്ക് സിനിമാ പ്രേക്ഷകരും സിനിമാലോകവും നല്‍കിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ നായികയായി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് മഞ്ജുവിന്റെ തിരിച്ചു വരവിലെ ആദ്യ ചിത്രം. ജനുവരിയില്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കും.

റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലാണ് മഞ്ജു അടുത്തതായി നായികയാവുന്നത്. ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ബോബി -സഞ്ജയ് യുടേതാണ് തിരക്കഥ. ചിത്രത്തിന്റെ നിര്‍മ്മാതവ് ലിസ്റ്റിന്‍ സ്റ്റീഫനാണ്.

ഇതിനുപുറമെ പല പ്രമുഖ സംവിധായകരും തങ്ങളുടെ ചിത്രങ്ങളിലേക്കായി മഞ്ജുവിന്റെ ഡേറ്റുകള്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top