30 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ സുബേദാർ ശ്രീപ്രകാശ് തണ്ടാശ്ശേരിക്ക് ചിറക്കൽ ഗ്രാമത്തിൽ ഊഷ്മള സ്വീകരണം

താനൂർ : 30 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ സുബേദാർ ശ്രീപ്രകാശ് തണ്ടാശ്ശേരിക്ക് ചിറക്കൽ ഗ്രാമത്തിൽ ഊഷ്മള സ്വീകരണം.
മലപ്പുറം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേവധാർ എച്ച്എസ് സമന്വയം 1990- 92 പ്ലസ് ടു, 1989-90 പത്താം ക്ലാസ് ബാച്ച്, തണ്ടാശ്ശേരി കുടുംബാംഗങ്ങൾ, താനൂർ പൗരാവലി ചേർന്നാണ് സ്വീകരണം ഒരുക്കിയത്. റെയിൽവേ സ്റ്റേഷനിൽവച്ച് സൈനിക കൂട്ടായ്മ ജില്ലാ ട്രഷറർ ഹവിൽദാർ ഇദരീസ് പാണ്ടിക്കാട് മാലയിട്ട് സ്വീകരിച്ചു. പഴയ ബസ്സ്റ്റാൻ്റിലെ ഫ്രീഡം സ്ക്വയറിൽ ഈയിടെ ജമ്മുകാശ്മീരിൽ വീരമൃത്യുവരിച്ച മലപ്പുറം സൈനിക കൂട്ടായ്മ മെംബർ സുബേദാർ സജീഷ് ചെറുകുന്നിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. തുറന്ന ജീപ്പിൽ ബൈക്ക് റാലി അകമ്പടിയോടെ ജന്മനാടായ ചിറക്കൽ ഗ്രാമത്തിലേക്ക് ആനയിച്ചു.

പൊതുയോഗം കെ.എം.മല്ലിക ഉദ്ഘാടനം ചെയ്തു. രാജിവ് രാഘവൻ ആധ്യക്ഷ്യം വഹിച്ചു. ടി.രാധ, കെ. ജനചന്ദ്രൻ , ഇ .ജയൻ, എ.പി. സുബ്രഹ്മണ്യൻ, ദിബീഷ് , ഒ.രാജൻ, സുബേദാർ മേജർ ബീരാൻ കുട്ടി പൊന്നാട്, വേലായുധൻ വള്ളിക്കുന്ന്, എന്നിവർ പ്രസംഗിച്ചു. വേദിയിൽ മലപ്പുറം സൈനിക കൂട്ടായ്മയുടെ 2026 വർഷത്തെ കലണ്ടർ ആദ്യ കോപ്പി സുബേദാർ ശ്രീപ്രകാശിന് നൽകി

സുബേദാർ ശ്രീപ്രകാശിന് നൽകി പ്രകാശനം ചെയ്തു. ടിഡിആർഎഫ്, ട്രോമാകെയർ അംഗങ്ങളും പങ്കെടുത്തു. സ്കൂളിലെ അധ്യാപകരായ കെ എം.മല്ലിക, ടി.രാധ , എ.പി.കാദർ കുട്ടി ശ്രീപ്രകാശിൻ്റെ മാതാപിതാക്കൾ, സഹധർമിണി എന്നിവരെ അനുമോദിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top