സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ:സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജുവാണ് മരിച്ചത്. പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടില്‍ ചിത്രീകരണം നടക്കുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച രാവിലെ നാഗപട്ടണത്തുവെച്ച് ചിത്രീകരണം നടക്കുന്നതിനിടെയാണ് അപകടം.

അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നല്ലവേഗത്തില്‍ വന്ന എസ്യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടയിലാണ് നിയന്ത്രണം വിട്ട വാഹനം വായുവില്‍ ഒരുതവണ മലക്കംമറിഞ്ഞ് കുത്തി വീണത്. അപകടം നടന്നയുടന്‍തന്നെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേക്ക് ഓടുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട്മാനായിരുന്ന രാജു ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സിനിമയില്‍ കാര്‍ ജംപിങ് സ്റ്റണ്ട് സ്‌പെഷലിസ്റ്റായിരുന്നു ഇദേഹം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top