പരപ്പനങ്ങാടി: നെടുവ, പരപ്പനാട് കോവിലകം ഹയർസെക്കൻഡറി സ്കൂളിൽ ഊർജ്ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി സ്കൂൾ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഉഷ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഗീത അധ്യക്ഷയായി. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാക്കിറ, വൈസ് പ്രസിഡണ്ട് മൻസൂർ, പരപ്പനങ്ങാടി മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
എട്ടാം തരം വിദ്യാർത്ഥി, അകുൽ ഷാജി ബോധവൽക്കരണ പ്രസംഗം നടത്തി. സ്കൂളിലെ എസ് ഇ പി കോഡിനേറ്റർ ബിന്ദു നന്ദി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




