HIGHLIGHTS : Kerala Blasters will take on Chennai FC today in the ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ എഫ് സി എ നേരിടും. വാസ്കോ യിലെ തിലക് മൈതാനിൽ രാത്രി 7.30 നാണ് മത്സരം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയം നേടിയ ബ്ലാസ്റ്റേഴ്സ് ജയം തേടിയാണ് ഇറങ്ങുന്നത്. എന്നാൽ എതിരാളി മുൻ ചാമ്പ്യന്മാരായ ചെന്നൈ എഫ്സി ആണ്.
ആറു മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച ചെന്നൈ പോയിൻറ് പട്ടികയിൽ നാലാമതും ഇത്രതന്നെ മത്സരങ്ങളിൽനിന്ന് രണ്ടു മത്സരങ്ങളിൽ വിജയിച്ച ബ്ലാസ്റ്റേഴ്സ് ആറാമതും ആണ്. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് മൂന്നാംസ്ഥാനത്ത് എത്താനാവും. അതേസമയം ചെന്നൈ ജയിച്ചാൽ അവർ രണ്ടാമത് എത്തും.

ചെന്നൈയിന് 11 പോയിൻറും ബ്ലാസ്റ്റേഴ്സിന് 9 പോയിന്റുമാണ്. ഇതുവരെ ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും 16 തവണ പരസ്പരം ഏറ്റുമുട്ടി. മൂന്ന് തവണ ബ്ലാസ്റ്റേഴ്സ് ജയിച്ചു. ചെന്നൈ 6തവണ ബ്ലാസ്റ്റേഴ്സിനെ തോൽവി അറിയിച്ചിട്ടുണ്ട്.