രാജ്യപുരസ്‌കാര്‍ നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

HIGHLIGHTS : Students who won Rajya Puraskars were honored

പരപ്പനങ്ങാടി:എസ് എന്‍ എം എച്ച്എസ്എസ് പരപ്പനങ്ങാടിയില്‍ നിന്നും രാജ്യപുരസ്‌കാര്‍ അവാര്‍ഡിനര്‍ഹരായ കുട്ടികള്‍ക്ക് സ്‌നേഹാദരം സംഘടിപ്പിച്ചു.

അഹമദ് റാഫി പി ഒ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ബന്ന ചെന്ദമംഗല്ലൂര്‍ വിശിഷ്ടാതിഥിയായി.
മാനേജര്‍ അഷ്‌റഫ് കുഞ്ഞാവാസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ ഒഫീഷ്യല്‍സ് ആയ അരവിന്ദ് സി. വി (ഡിസി റോവര്‍)
സതീദേവി (എ ഡി സി )
ഷക്കീല. കെ( ഡി ഒ സി )
എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹെഡ് മാസ്റ്റര്‍ ഫൈസല്‍ ഇ. ഒ, Adoc ജൈസല്‍. കെ, സ്റ്റാഫ് സെക്രട്ടറി ദാമോദരന്‍. കെ പി, ഉമ്മു ഹബീബ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!