ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 38-ാംപിറന്നാള്‍

HIGHLIGHTS : Football legend Lionel Messi turns 38 today

മയാമി: ഫുട്‌ബോള്‍ ലോകത്തെ എന്നെന്നും വിസ്മയിപ്പിക്കുന്ന ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 38-ാം പിറന്നാള്‍. ജൂണ്‍ 24 ചൊവ്വാഴ്ച അര്‍ജന്റീനയുടെ ഇതിഹാസ ഫോര്‍വേഡ് ലയണല്‍ മെസ്സി തന്റെ 38-ാം ജന്മദിനം ആഘോഷിക്കുന്നു. 1987-ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസ്സി ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. കുട്ടിക്കാലത്ത് വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് കണ്ടെത്തിയിട്ടും, 13-ാം വയസ്സില്‍ മെസ്സി ധൈര്യത്തോടെ തന്റെ ഫുട്‌ബോള്‍ കരിയര്‍ പിന്തുടര്‍ന്നു. അതിനുശേഷം, അദ്ദേഹം നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയും തന്റെ സമ്പന്നമായ 45 ട്രോഫികളുമായി ക്ലബ്ബും അന്താരാഷ്ട്ര കളിജീവിതവും ആസ്വദിക്കുകയും ചെയ്തു. 835 ഗോളുകള്‍, ലോകകിരീടം, കോപ്പ കിരീടം, ഫൈനലിസീമ, എട്ട് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം, റെക്കോര്‍ഡുകളില്‍ റെക്കോര്‍ഡിട്ട കളിജീവിതം.

യൂറോപ്പിലെ പച്ചപ്പുല്‍ മൈതാനങ്ങളില്‍ നിന്ന് അമേരിക്കയിലെ പിങ്ക് ജേഴ്‌സിയിലേക്ക് ചേക്കേറിയപ്പോഴും, കളിക്കളത്തിലെ മാന്ത്രികതയ്‌ക്കോ ആരാധകരുടെ ആവേശത്തിനോ ഒരു തരിമ്പുപോലും കുറവില്ല. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി ബൂട്ടണിയുന്ന മെസ്സി, ഫുട്‌ബോളിനപ്പുറം ഫാഷനിലും ബിസിനസ്സിലും പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്.

2023-ല്‍ യൂറോപ്യന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞ് മെസ്സി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയപ്പോള്‍ ആരാധകര്‍ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. എന്നാല്‍, അതൊരു ക്ലബ്ബ് മാറ്റം മാത്രമല്ല, പുതിയൊരു ജീവിതശൈലിയിലേക്കുള്ള ചുവടുവെപ്പായിരുന്നു.

ഇന്റര്‍ മയാമി സഹ ഉടമ ഡേവിഡ് ബെക്കാമിന്റെ തന്ത്രങ്ങളും മെസ്സിയെന്ന ബ്രാന്‍ഡിന്റെ താരപരിവേഷവും ചേര്‍ന്നപ്പോള്‍ അമേരിക്കന്‍ സോക്കറിന്റെ മുഖം തന്നെ മാറി. ഇന്ന് മയാമി ബീച്ചുകളുടെയും കലയുടെയും മാത്രം നഗരമല്ല, ലയണല്‍ മെസ്സി കളിക്കുന്ന നാടുകൂടിയാണ്. സ്റ്റേഡിയങ്ങള്‍ ആരാധകരെക്കൊണ്ട് നിറയുന്നു, ഹോളിവുഡ് താരങ്ങള്‍ മെസ്സിയുടെ കളി കാണാന്‍ മുന്‍നിരയില്‍ ഇടംപിടിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!