പരപ്പനങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 1000 ലിറ്ററോളം വാഷും നാടന്‍ ചാരായവും നിര്‍മ്മാണ സാമഗ്രികളും പിടികൂടി;വീട്ടമ്മ പിടിയില്‍;വീട്ടുടമ രക്ഷപ്പെട്ടു

പരപ്പനങ്ങാടി: വീട്ടില്‍ സൂക്ഷിച്ച 1000 ലിറ്ററോളം വാഷും നാടന്‍ ചാരായവും നിര്‍മ്മാണ സാമഗ്രികളും പരപ്പനങ്ങാടി പോലീസ് പിടികൂടി. ചിറമംഗലം ബാഫഖി തങ്ങള്‍ റോഡിലുള്ള സുലു നിവാസില്‍ മണിയുടെ വീട്ടില്‍ നിന്നാണ് വ്യാജ മദ്യ നിര്‍മ്മാണം പരപ്പനങ്ങാടി സി ഐ വനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയ സമയത്ത് വീട്ടുടമസ്ഥനായ മണി വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അതെസമയം ഇയാളോടൊപ്പം പ്രവൃത്തിയില്‍ പങ്കുള്ള ഭാര്യ ബിന്ദു(55)വിനെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാജ മദ്യ നിര്‍മ്മാണത്തിനായി ഉപയോഗിച്ച ഗ്യാസ് സിലിണ്ടറുകള്‍, പാത്രങ്ങള്‍, കന്നാസുകള്‍, വയറുകള്‍, കന്നാസുകള്‍, കുപ്പികള്‍ എന്നിവയും പോലീസ് കസ്റ്റഡയിലെടുത്തു.

വീട്ടുപരിസരത്തേക്ക് ആരുംതന്നെ വരാതിരക്കാനായി ഇവര്‍ ഇവടെ വലിയ നായകളെ വളര്‍ത്തിയിരുന്നു. ഈ നായകളെ ലത്തിയും വടികളും ഉപയോഗിച്ച് ഓടിച്ചാണ് വീട്ടിലേക്ക് എത്താന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും വ്യാജ ചാരായം ഏജന്റുമാര്‍ വഴിയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

സി ഐയ്ക്കു പുറമെ വനിത എ എസ് ഐ റീന, എസ് ഐ ബാബുരാജന്‍, എസ് സി പി ഒ മാരയ സതീഷ് കുമാര്‍, പ്രജോഷ്, രമേഷ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top