Section

malabari-logo-mobile

വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തണം: മലപ്പുറം ജില്ലാ കളക്ടര്‍

HIGHLIGHTS : മലപ്പുറം: ഭാരത് ഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സാംസ്‌കാരിക കേന്ദ്രങ്ങളെ അഭിമുഖീകരിച്ച് പഠനയാത്രയുടെ ഭാഗമായി വിദ്യാര്‍തഥികള്‍ ജില്ലാ കളക്ടര്‍ അമി...

മലപ്പുറം: ഭാരത് ഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സാംസ്‌കാരിക കേന്ദ്രങ്ങളെ അഭിമുഖീകരിച്ച് പഠനയാത്രയുടെ ഭാഗമായി വിദ്യാര്‍തഥികള്‍ ജില്ലാ കളക്ടര്‍ അമിത് മീണയുമായി ആശയ വിനിമയം നടത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ആറുവീതം കുട്ടികളാണ് കാസര്‍കോട്ടു നിന്ന് പുറപ്പെട്ട സംഘത്തിലുള്ളത്.

സാംസ്‌കാരിക പൈതൃകങ്ങളെക്കുറിച്ച് പുതിയ തലമുറക്ക് അവബോധം പകരണമെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പഠനയാത്രക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ ഓരോ ദേശത്തിന്റെയും സാംസ്‌കാരിക പാരമ്പര്യം, കലാ രൂപങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവ നേരിട്ടറിയാനാണ് യാത്ര. ക്ലാസ്സിക്കല്‍ രംഗകലാ രൂപങ്ങളെ നേരില്‍ അറിയാനും സാംസ്‌കാരിക സ്ഥാപനങ്ങളെ പുതുതലമുറക്ക് മലസ്സിലാക്കിക്കൊടുക്കാനും പഠനയാത്ര ലക്ഷ്യമിടുന്നു.

sameeksha-malabarinews

ജില്ലാ കളക്ടര്‍ അമിത് മീണയുമായി വിദ്യാര്‍ത്ഥികള്‍ കുറച്ച് സമയം ചിലവഴിച്ചു. സിവില്‍ സര്‍വ്വീസിനെക്കുറിച്ചും എങ്ങനെ പരിശീലനം ചെയ്യണമെന്നുള്ള ചോദ്യത്തിന് മനസ്സും ശരീരവും അതിനായി തയ്യാറെടുക്കണമെന്നും വായനയിലൂടെ ലോകത്തെക്കുറിച്ച് കാഴ്ചപ്പാടുണ്ടാക്കണമെന്നും കുട്ടികളോട് അദ്ദേഹം പറഞ്ഞു. കേരള സംസ്‌കാരം, ജല സംരക്ഷണം തുടങ്ങിയവ ചര്‍ച്ചയില്‍ വിഷയമായി. വിദ്യാര്‍ത്ഥികളുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള നന്മയുടെ സാംസ്‌കാരിക ഇടങ്ങളിലേക്കും ‘നമ്മള്‍ എങ്ങനെ നമ്മളായെന്ന’ ഓര്‍മ്മപ്പെടുത്തലിലേക്കുമുള്ള സാംസ്‌കാരിക സഞ്ചാരമായാണ് ഈ പഠനയാത്ര സംഘടിപ്പിക്കുന്നത്. ഭാരത് ഭവന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജേഷ്, രമേഷ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് യൂസുഫ്, അഞ്ചലി എന്നിവര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!