പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മുന്‍സിപ്പാലിറ്റിയുടെ സഹായത്തോടെ നിര്‍മ്മിച്ച സ്‌നേഹാരാമം തകര്‍ത്തതിനെതിരെ റോസാ പൂ തൈകള്‍ നട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
ഡേര്‍ട്ടി പ്ലേയ്‌സ് ടു ബ്യൂട്ടി പ്ലേയ്‌സ് എന്ന സര്‍ക്കാറിന്റ പരിസരശുചിത്വ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതായിരുന്നു സ്‌നേഹാരാമം.
എന്‍ എസ് എസിന്റ സപ്തദിന സഹവാസ ക്യാമ്പിലെ പ്രായോഗിക പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണമാലിന്യങ്ങളും കൊണ്ട് ദുര്‍ഗന്ധം വമിച്ചിരുന്ന പരപ്പനങ്ങാടി ബീച്ച് റോഡിന്റ ഓരം ശുചീകരിച്ച് കൊണ്ട് ത്യാഗ നിര്‍ഭരമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹാരാമം നിര്‍മ്മിച്ചത്. നാട്ടുകാരുടെയും പരിസരവാസികളുടെയും മുന്‍സിപ്പാലിറ്റി അധികൃതരുടെയും പിന്തുണ ഉണ്ടായിരുന്നു.സ്‌നേഹാരാമം തകര്‍ത്തതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി. ഷാഹുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു. പി.ടി എ വൈസ് പ്രസിഡന്റ് ശബ്‌ന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എന്‍ അബ്ദുസലാം, ഹെഡ്മിസ്ട്രസ് ബെല്ല ജോസ്, സ്റ്റാഫ് സെക്രട്ടറി ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി മുജീബ് കെ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വിനയന്‍ പാറോള്‍, ലീഡര്‍ നിവേദ് , അദീന എന്നിവര്‍ സംസാരിച്ചു.
രണ്ട് സ്വകാര്യ വ്യക്തികളുടെ പരാതി മാത്രം പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ പണിതുയര്‍ത്തിയ സ്‌നേഹാരാമം തകര്‍ത്തവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ പഠനത്തോടൊപ്പം സേവനം എന്ന ക്രിയാത്മകമായ സംരംഭങ്ങളെ തകര്‍ക്കുന്നത് വിദ്യാഭ്യാസ അവകാശ നിഷേധമാണ്. അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും നേതൃത്വം നല്‍കിയവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




