വൈദ്യുതി മുടങ്ങി, മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതി മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍

കൊച്ചി: സംസ്ഥാനത്തുടനീളം മഴയും ഇടിയും കാറ്റും കോളുമായിരുന്ന കഴിഞ്ഞ ദിവസം, മഹാരാജാസ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ നടക്കുന്ന സമയത്ത് വൈദ്യുതി മുടങ്ങി. പിന്നീടങ്ങോട്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ്. ഇരുട്ടില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതോടെയാണ് മൊബൈല്‍ ഫോണ്‍ എടുത്ത് ഫ്‌ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷ എഴുതേണ്ടി വന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

നിയമപ്രകാരം പരീക്ഷാ ഹോളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കെ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത് വിവാദമായിരിക്കുകയാണ്. സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കുണ്ട്.

വൈദ്യുതി മുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ചെയ്ത് നല്‍കാന്‍ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.

Share news
error: Content is protected !!
Scroll to Top