വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിനെ അറസ്റ്റ്‌ചെയ്തു

Nude Newsപരപ്പനങ്ങാടി:  സ്‌കൂള്‍ പരിസരത്തെ ഇടവഴിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ സ്ഥിരമായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന ‘ഷോമാനെ’ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലുര്‍ എംവിഎച്ച്എസ്എസ് പരിസരത്ത് നിന്നാണ് നാട്ടുകാരുടെയും കുട്ടികളുടെയും പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയെ അന്വേഷണത്തിലാണ് പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി പിത്തപ്പേരി റഷീദ് (32) പിടിയിലായത്.

ഇയാള്‍ക്കെതിരെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും ലൈംഗികചേഷ്ടകള്‍ കാണിച്ചതിനും പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top