ദുബായ് : റംസാന്‍ പ്രമാണിച്ച് ദുബായ് മെട്രോയില്‍ സൗജന്യ വൈഫൈ. ഡിയൂവാണ് സൗജന്യ വൈഫൈ നല്‍കുന്നത്. ദുബായ് മെട്രോ ഗാരേജുകളില്‍ സൗജന്യമായി ലഭിക്കും. ഗ്രീന്‍ ലൈനുകളിലും, റെഡ്‌ലൈനുകളിലുമാണ് റംസാന്‍ പ്രമാണിച്ച് വൈഫൈ ലഭിക്കുക.
വൈഫൈ സേവനം ലഭ്യമാകാന്‍ ഡിയൂവൈഫൈ തെരഞ്ഞെടുക്കണം. ഡിയൂവൈഫൈ ലാന്‍ഡിങ് പേജിലെത്തിയ ശേഷം കോപ്ലിമെന്ററി ബ്രൗസിങ്ങ് സേവനം ഉപയോഗിച്ച് തുടങ്ങാം. ദുബായിലേ യാത്രക്കാര്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. ഒരു മാസത്തേക്ക് മാത്രമാണ് സേവനം ലഭിക്കുക എന്ന് ഡിയൂ ചീഫ് കൊമേഴ്‌സ്യല്‍ ഫഹദ് അല്‍ ഹസാവി പറഞ്ഞു.
അതേസമയം ഈ സേവനം തുടരുമോ എന്ന കാര്യത്തില്‍ ടെലികോം കമ്പനി മറുപടി പറഞ്ഞിട്ടില്ല.




