മുണ്ടുടുക്കുന്നത് തടഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കും; ജയലളിത

CM_Jayalalithaചെന്നൈ : മുണ്ടുടുത്ത് ചടങ്ങിനെത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജിയെയും, അഭിഭാഷകരെയും ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബ് അധികൃതര്‍ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി ജയലളിത രംഗത്ത്. മുണ്ടുടുത്ത് എത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ക്ലബ്ബുകളുടെ നടപടിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് ജയലളിത നിയമസഭയെ അറിയിച്ചു. അഭിഭാഷകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായിരിക്കുന്നത്.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിന്റെ നടപടിയെ ജയലളിത രൂക്ഷമായി വിമര്‍ശിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി നിയമം നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. നിയമം ലംഘിച്ചാല്‍ ക്ലബ്ബുകളുടെ ലൈസന്‍സ് റദ്ദാക്കും. സംഭവത്തെ തുടര്‍ന്ന് ക്ലബ്ബിനോട് ജയലളിത വിശദീകരണം തേടിയിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതി ജഡ്ജി ഡി ഹരിപന്തമനെയാണ് മുണ്ടുടുത്തതിന് ക്ലബ്ബില്‍ കയറാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ മുണ്ട് ക്ലബ്ബിന്റെ ഡ്രസ്സ് കോഡ് അല്ലെന്നാണ് ക്ലബ്ബ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് അരുണാചലത്തിന്റെ പുസ്തക പ്രകാശനത്തിനെത്തിയതായിരുന്നു ജഡ്ജി.

Share news
error: Content is protected !!
Scroll to Top