ബ്രിക്‌സ് വികസന ബാങ്കിന്റെ അദ്ധ്യക്ഷ പദം ഇന്ത്യക്ക്

modi-putinബ്രസീല്‍ :ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് നരേന്ദ്രമോദി പുട്ടിനുമായി കൂടിക്കാഴ്ച നടത്തി്. ഉച്ചകോടിയില്‍ ബ്രിക്‌സ് വികസന ബാങ്കിന്റെ അദ്ധ്യക്ഷ പദം ഇന്ത്യക്ക് നല്‍കാനും ധാരണയായി.

6 ബില്ല്യണ്‍ ഡോളര്‍ ആസ്തിയില്‍ അംഗരാഷ്ട്രങ്ങള്‍ക്ക് തുല്ല്യപ്രാധാന്യമുള്ള പുതിയ വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രിക്‌സ് ഉച്ചക്കോടിയില്‍ തീരുമാനമായി. വികസന രാഷ്ട്രങ്ങളിലെ വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കാന്‍ ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമാക്കിയാണ് വികസന ബാങ്ക് വരുന്നത്. 6 വര്‍ഷം ഇന്ത്യയായിരിക്കും ബ്രികസ് വികസന ബാങ്കിന്റെ അദ്ധ്യക്ഷ പദം വഹിക്കുക.

ബ്രിക്‌സ് വികസന ബാങ്ക് രൂപികരണം നിര്‍ണ്ണായക ചുവട്‌വെപ്പാണെന്നും അതില്‍ സന്തോഷം ഉണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി പുട്ടിനെ ക്ഷണിച്ചു.

Share news
error: Content is protected !!
Scroll to Top