മുംബൈ : ശിവശേന നേതാവ് ബാല്‍താക്കറയുടെ മരണത്തില്‍ അനുശോധിച്ച് ബന്ദ് ആചരിച്ചതിനെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം നടത്തിയ പെണ്‍കുട്ടികളുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്ന് കമമീഷന്‍ വിലയിരുത്തി. പെണ്‍കുട്ടികള്‍ക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാല്‍താക്കറയുടെ മരണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന ബന്ദ് ആചരിച്ചതിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ഏതൊരു പൗരനും തന്റെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും പെണ്‍കുട്ടികളുടെ കമന്റ് ആര്‍ക്കും വേദനയുണ്ടാക്കുന്നതല്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
രണ്ട് പെണ്‍കുട്ടികള്‍ക്കും 4 ആഴ്ചക്കുള്ളില്‍ തന്നെ നഷ്ടപരിഹാരം നല്‍കി രേഖകള്‍ ഹാജരാക്കാനും കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.




