Section

malabari-logo-mobile

വിദ്യാര്‍ത്ഥികളുടെ അധ്യായന വര്‍ഷവസാന ആഘോഷം; റോഡിലിറങ്ങി അഭ്യാസം കാണിച്ചാല്‍ പണികിട്ടും

HIGHLIGHTS : മലപ്പുറം: പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ അധ്യായന വര്‍ഷാവസാനമായ ഇന്ന്(മാര്‍ച്ച് 27)ആഘോഷങ്ങള്‍ പരിധി വിടാതിരിക്കാന്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള

മലപ്പുറം: പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ അധ്യായന വര്‍ഷാവസാനമായ ഇന്ന്(മാര്‍ച്ച് 27)ആഘോഷങ്ങള്‍ പരിധി വിടാതിരിക്കാന്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രംഗത്തിറങ്ങും. ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് മുമ്പില്‍ ആര്‍.ടി.ഒ വാഹന പരിശോധന നടത്തും.

പരിശോധനയില്‍ പ്രായപൂര്‍ത്തിയാവാതെ
വാഹനം ഓടിക്കുന്നവരെ കണ്ടെത്തിയാല്‍ അവരുടെ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ റോഡുകളില്‍ അഭ്യാസ പ്രകടനം നടത്തുന്നര്‍ക്കെതിരെയും കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

sameeksha-malabarinews

എല്ലാ വര്‍ഷവും പ്ലസ്ടു അധ്യയനം അവസാനിക്കുന്ന ദിനത്തില്‍
വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ സ്‌കൂളില്‍ കൊണ്ടുവരികയും റോഡുകളില്‍ വിവിധ തരം അഭ്യാസ പ്രകടനം നടത്തിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും ജാഗ്രത പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!