Section

malabari-logo-mobile

തൃശൂരില്‍ നിന്ന് നാടുവിട്ട വിദ്യാര്‍ത്ഥികളെ മുംബൈയില്‍ നിന്ന് കണ്ടെത്തി

HIGHLIGHTS : Students displaced from Thrissur found in Mumbai

തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ മുംബൈയില്‍ പന്‍വേലില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയും ഇന്നലെ മുതലാണ് കാണാതായത്. ഇന്നലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി.

sameeksha-malabarinews

കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കൈയ്യില്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി നല്‍കി ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!