ആലുവയില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കൊച്ചി: ആലുവയില്‍ വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ ചാത്തന്‍പുറത്താണ് സംഭവം.

മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാിരുന്നു. തെരച്ചിലിനൊടുവില്‍ വിവസ്ത്രയായി സമീപത്തെ പാടത്തുനിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജുലൈ 28നായിരുന്നു അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് . ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്ത കേട്ടത്. അധികം വൈകാതെ തന്നെ പ്രതി അറസ്റ്റിലാകുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top