Section

malabari-logo-mobile

മമ്മൂട്ടിക്ക് ഇന്ന് 72 ാം പിറന്നാള്‍;ആഘോഷമാക്കി ആരാധര്‍

HIGHLIGHTS : Mammootty's 72nd birthday today; fans celebrate

മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് എഴുപത്തിരണ്ടാം പിറന്നാള്‍.കൊച്ചിയിലെ അദേഹത്തിന്റെ വീട്ടില്‍ വലിയ ആഘോഷങ്ങെളൊന്നുമില്ലെങ്കിലും ആരാധകര്‍ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്.

താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിവിധ സ്ഥലങ്ങളില്‍ ആഘോഷങ്ങളും ആരാധകര്‍ ഒരുക്കിയിട്ടുണ്ട്.

sameeksha-malabarinews

മമ്മുട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കാല്‍ ലക്ഷം രക്തദാനവും സംഘടിപ്പിച്ചു.

ജന്മദിനത്തിന് ഒരു ദിവസം മുന്നേ തന്നെ മമ്മുട്ടി ഏറെ വ്യത്യസ്തമായ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ഏറെ കൗതുക മുണര്‍ത്തുന്ന ഈ ചിത്രത്തില്‍ കയ്യുറ ഉള്‍പ്പെടെ എല്ലാം തന്നെ വെള്ള നിറത്തിലുള്ളവയാണ് അദേഹം ധരിച്ചിട്ടുള്ളത്. ഷര്‍ട്ടിന്റെ അരികില്‍ ചെറിയൊരു ചുവപ്പ് ബോര്‍ഡറുമുണ്ട്. ചത്രത്തിന് താഴെ ആയിരക്കണക്കിന് ആരാധകരാണ് ആശംസകള്‍ അറിയിച്ച് മെസേജ് അയച്ചിരിക്കുന്നത്.

വരാനിരിക്കുന്ന ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡിന്റെ’ ട്രെയ്ലര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ഇറങ്ങുമെന്നാണ് വിവരം. നാലു സിനിമകളാണ് ഇനിയും മമ്മൂട്ടിയുടേതായി തിയേറ്ററിലെത്താനിരിക്കുന്നത്. ജ്യോതിക നായികയായ ‘കാതല്‍’ ആണ് ആദ്യം തിയേറ്ററിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!