കിടക്ക ദേഹത്ത് വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.

കുട്ടിയെ ഉറക്കിക്കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയ സമയത്ത് ബെഡ് തലയിലൂടെ വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top